Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനിടെ മൂന്ന് മലയാളി വനിതാ തീർത്ഥാടകർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയതിന് ശേഷം തൊട്ടുപിന്നാലെ മൂന്ന് മലയാളി തീർത്ഥാടകർ മക്കയിൽ അന്തരിച്ചു. പാലക്കാട്, എറണാകുളം, കാസർകോട് സ്വദേശിനികളാണ് മരിച്ചത്.

പാലക്കാട് കൊപ്പം പഞ്ചായത്ത് അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാന്റെ ഭാര്യ പാത്തുമ്മ (58) മിനയിലെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത് . മിനയിലെ 1828-ാം നമ്പർ കെട്ടിടത്തിൽ താമസിച്ചിരുന്ന ഇവർ ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തതിനു ശേഷം പെട്ടന്ന് അസുഖബാധിതരായി. മിന 2 ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ അന്ത്യം സംഭവിച്ചു.

എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70) ഹജ്ജ് ചടങ്ങുകൾ കഴിഞ്ഞ് താമസസ്ഥലത്ത് വെച്ച് അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനുശേഷം സൗദി നാഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട് പൈവളിക കയർക്കട്ടെ പഴയ കൃഷിഭവൻ സമീപം താമസിക്കുന്ന കുഞ്ഞലിമ്മ (63) ഹജ്ജ് കർമ്മത്തിനിടയിൽ മിനയിൽ പെട്ടെന്ന് അസ്വസ്ഥരായി സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്തരിച്ചു.

സൗദി അധികൃതരും ഹജ്ജ് ഗ്രൂപ്പ് വളന്റിയർമാരും നേരിട്ട മേൽനോട്ടത്തിൽ മരണാനന്തര നടപടിക്രമങ്ങൾ മക്കയിൽ പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix