സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യത്ത് ഏപ്രിൽ ഒന്നുമുതൽ എടിഎം നിബന്ധനകളിൽ മാറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ബാങ്കുകൾ എ.ടി.എം. ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്എം പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് ഏപ്രിൽ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ ഉപയോഗിച്ച് ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് എടിഎം വഴി പണം പിൻവലിക്കുന്നതിനെ സാധാരണ എടിഎം ഇടപാടായി കണക്കാക്കും. അതിനാൽ സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ, യു.പി.ഐ. വഴി പണം പിൻവലിച്ചാലും 23 രൂപയും ജി.എസ്.ടി.യും ഫീസ് ഈടാക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകളുടെ ദിവസപരിധി കുറച്ചു. ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്ന കാർഡുകൾക്ക് ഇനി 50,000 രൂപ മാത്രമാകും പരിധി. 1.5 ലക്ഷം രൂപ പരിധിയുള്ള കാർഡുകൾക്ക് 75,000 രൂപയായി കുറയും. പ്ലാറ്റിനം, സെലക്ട്, ഗോൾഡ് കാർഡുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.

ബന്ധൻ ബാങ്ക് മാസത്തിൽ ലഭിക്കുന്ന സൗജന്യ എടിഎം ഇടപാടുകളുടെ എണ്ണം പുതുക്കി. സ്വന്തം എടിഎംകളിൽ അഞ്ചു സൗജന്യ ഇടപാടുകളും, മറ്റ് ബാങ്കുകളുടെ എടിഎംകളിൽ മെട്രോ നഗരങ്ങളിൽ മൂന്ന്, മറ്റു നഗരങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകളുമാണ് ഇനി ലഭിക്കുക. സാമ്പത്തികേതര ഇടപാടുകൾക്ക് ഫീസ് ഇല്ലെന്നും ബാങ്ക് അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.