Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സലാ യുഗം അവസാനിക്കുന്നു; ലിവർപൂൾ വിടാനൊരുങ്ങി താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ലിവർപൂൾ എഫ്‌സിയുടെ സൂപ്പർതാരം മുഹമ്മദ് സലാ ഒൻപത് വർഷം നീണ്ട കരിയറിന് ശേഷം ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചു. 2017-ൽ ടീമിലെത്തിയ സലാ, ലിവർപൂളിനായി 255 ഗോളുകൾ നേടി ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് 33കാരനായ താരം തന്റെ തീരുമാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. എഎസ് റോമയിൽ നിന്ന് ലിവർപൂളിലെത്തിയ സലാ, 435 മത്സരങ്ങളിൽ നിന്നാണ് തന്റെ ഗോൾ നേട്ടം കൈവരിച്ചത്. റോജർ ഹണ്ട്, ഇയാൻ റഷ് എന്നിവർക്കു പിന്നാലെയാണ് സലായുടെ സ്ഥാനം.

ലിവർപൂളിനൊപ്പമുള്ള കരിയറിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പുകൾ, ക്ലബ് വേൾഡ് കപ്പ്, യുഇഎഫ്എ സൂപ്പർ കപ്പ് എന്നിവ ഉൾപ്പെടെ എട്ട് പ്രധാന കിരീടങ്ങൾ സലാ നേടി. കൂടാതെ നാല് തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് (2017-18, 2018-19, 2021-22, 2024-25) പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix