കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഒരു ഓയിൽ കമ്പനിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സി.ജി. ലൂബ്രിക്കന്റ്സ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





