Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എല്‍പിജിയുടെ പേരില്‍ അധിക ചാര്‍ജ് വേണ്ട; റസ്റ്ററന്റുകളോട് കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: എല്‍പിജി ക്ഷാമമുണ്ട് എന്ന് കാണിച്ച് എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ റസ്റ്ററന്റുകള്‍ക്ക് ബില്ലില്‍ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററന്റുകള്‍ ബില്ലില്‍ അധിക ചാര്‍ജ് ചുമത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സിസിപിഎയ്ക്ക് ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികളും ലഭിച്ചു. പിന്നാലെയാണ് നടപടി. ഇത്തരം ചാര്‍ജുകള്‍ മുന്‍പ് കേന്ദ്രം വിലക്കിയ സര്‍വീസ് ചാര്‍ജനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്റ്ററന്റുകള്‍ ചാര്‍ജ് ചുമത്തിയാല്‍ ബില്ലില്‍ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. പരാതിക്കാര്‍ക്ക് 1951 നമ്പരില്‍ ബന്ധപ്പെടാം.

Tags :

Recent News

Advertisement
WhiteswanTV Footer