രണ്ട് ദിവസം കഴിഞ്ഞും സിലിണ്ടർ കിട്ടിയില്ലെങ്കിൽ വീണ്ടും ബുക്ക് ചെയ്യണം; ഓണക്കാലത്ത് ഗ്യാസ് ക്ഷാമം വരുമോ?
തിരുവനന്തപുരം: ബുക്ക് ചെയ്തിട്ടും ഏജൻസികളിൽ നിന്നു പാചകവാതക സിലിണ്ടർ കിട്ടാൻ 2 ദിവസത്തിൽ കൂടുതൽ വൈകിയാൽ ബുക്കിങ് റദ്ദാക്കുന്ന രീതി ആരംഭിച്ചതോടെ കേരളത്തിലെ ഉപയോക്താക്കൾ കടുത്ത പ്രതിസന്ധിയിൽ. ഓണക്കാലം അടുക്കുംതോറും സിലിണ്ടർ ക്ഷാമം രൂക്ഷമാകുമോ എന്ന ആശങ്കയും വർധിക്കുകയാണ്. ഉപയോക്താക്കൾ ബുക്ക് ചെയ്ത ശേഷം 2 ദിവസം കഴിഞ്ഞും ഏജൻസി വിതരണം ചെയ്തില്ലെങ്കിൽ, എണ്ണക്കമ്പനി തന്നെ ബുക്കിങ് റദ്ദാക്കുന്നതാണ് ഇപ്പോഴത്തെ രീതി. പ്രതിദിനം 3000 സിലിണ്ടറുകൾ വരെ ഇങ്ങനെ റദ്ദാക്കപ്പെടുന്നുണ്ട്. ഇതോടെ ഉപയോക്താവ് വീണ്ടും ബുക്കിങ് നടത്തണം. […]
Read more