Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുതിച്ചുകയറി ‘ആട് 3’ ; 100 കോടി ക്ലബ്ബിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’. ‘ആട്’ ഫ്രാഞ്ചൈസിയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഭാഗമായ ഈ ഫാന്റസി കോമഡി, റിലീസ് ചെയ്ത് ആദ്യ വാരം പൂർത്തിയാകുമ്പോഴേക്കും നൂറ് കോടി ക്ലബിൽ ഇടംപിടിച്ചു. ‘ധുരന്ധർ: ദ റിവഞ്ച്’ എന്ന പാൻ ഇന്ത്യൻ ചിത്രത്തോടൊപ്പം ക്ലാഷ് റിലീസ് ഉണ്ടായിട്ടും മികച്ച പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യ ഫിലിം കമ്പനിയാണ് ചിത്രം നിർമിച്ചത്. നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചിത്രം ആഗോളതലത്തിൽ 101 കോടി രൂപയാണ് ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. വലിയ താരനിരയോടും വൻ മുതൽമുടക്കോടും കൂടി എത്തിയ ഈ ചിത്രം ഫാന്റസി ഹ്യൂമർ ശൈലിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ജയസൂര്യ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്, ധർമജൻ ബോൾഗാട്ടി, സുധി കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി. ദേവ്, സൃന്ദ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ചില വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിങ് ലിജോ പോൾ, കലാസംവിധാനം അനീസ് നാടോടി എന്നിവരാണ് നിർവഹിച്ചത്. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ, പബ്ലിസിറ്റി ഡിസൈൻ കൊളിൻസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

About Us

Whiteswan TV is a premier digital news platform committed to delivering accurate, timely, and unbiased news to our global audience. With a focus on Kerala and India, we bring you closer to the stories that matter.

Top categories

whiteswantvnews.com@2023. All Rights Reserved.