Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അധിക്ഷേപ പരാമര്‍ശം; ഇര്‍ഷാദിനെതിരെ കേസെടുത്ത് കായംകുളം പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പൊലീസ് കേസെടുത്തു. യുഡിഎഫ് നേതാവായ എ ഇര്‍ഷാദിനെതിരെയാണ് കായംകുളം പൊലീസ് നടപടി സ്വീകരിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ ഐടി നിയമപ്രകാരം അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നത് സമൂഹത്തിന് നല്ല സന്ദേശമല്ലെന്നും ഇത്തരം പ്രവണതകൾക്കെതിരെ നിയമം കർശനമായി പ്രവർത്തിക്കണമെന്നുമാണ് പ്രതിഭയുടെ പ്രതികരണം. വിഷമം അനുഭവിച്ച വ്യക്തിയായി പൊലീസിൽ പരാതി നൽകിയതായും അവർ വ്യക്തമാക്കി.

മുഖ്യമന്ത്രി നൽകിയ പിന്തുണ വലിയ കരുത്തായെന്നും വ്യാപകമായ സൈബർ ആക്രമണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും നേരിടുകയാണെന്നും പ്രതിഭ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Tags :

Recent News

Advertisement