Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിലീസിനൊരുങ്ങി ‘നാഗബന്ധം’; ജൂലൈ മൂന്നിന് തീയേറ്ററുകളിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അഭിഷേക് നാമ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധ’യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ജൂലൈ 3ന് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും. മാസ് പോസ്റ്റർ പുറത്തിറക്കിയാണ് റിലീസ് പ്രഖ്യാപനം. അടുത്തിടെ പുറത്തിറങ്ങിയ ‘നമോ രേ’ ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

എൻഐകെ സ്റ്റുഡിയോസും അഭിഷേക് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗിറെഡ്ഡിയും ആണ് നിർമിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. താരക് സിനിമാസ് സഹനിർമാതാക്കളാണ്.

ഗണേഷ് ആചാര്യയും ശ്രാസ്തി വർമയും നൃത്തസംവിധാനം നിർവഹിച്ച ‘നമോ രേ’ ഗാനത്തിൽ ഏകദേശം 1,000 നർത്തകർ പങ്കെടുത്തത് പ്രത്യേകതയാണ്. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗാനം വലിയ സ്വീകാര്യത നേടുകയാണ്.

അബ്ദാലിയുടെ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം പുരാണവും ചരിത്രവും കോർത്തിണക്കിയാണ് കഥ അവതരിപ്പിക്കുന്നത്. ബ്രഹ്മാണ്ഡമായ സെറ്റുകളും ആധുനിക വിഎഫ്എക്സും ഉപയോഗിച്ച് വലിയ നിർമ്മാണ മൂല്യത്തോടെ ഒരുക്കുന്ന ചിത്രമാണിത്.

നായകൻ വിരാട് കർണയുടെ പ്രകടനവും ശാരീരിക പരിവർത്തനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി.എസ്. അവിനാഷ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

പത്മനാഭസ്വാമി ക്ഷേത്രവും പുരി ജഗന്നാഥ് ക്ഷേത്രവും ഉൾപ്പെടെയുള്ള ദിവ്യസ്ഥലങ്ങളുമായി ബന്ധപ്പെട്ട പുരാണങ്ങളിൽ നിന്നുള്ള പ്രചോദനമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ‘നാഗബന്ധ’ ആശയത്തെ ആസ്പദമാക്കിയുള്ള ഈ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും.

സൗന്ദർ രാജൻ എസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അഭേയും ജുനൈദ് കുമാറും, എഡിറ്റിംഗ് ആർ.സി. പനവ് എന്നിവരാണ് നിർവഹിക്കുന്നത്. വലിയ സാങ്കേതിക മികവോടെ ഒരുക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Tags :

Recent News

Advertisement