തൃശൂർ: വയനാട് പുനരധിവാസത്തിൽ വി.ഡി.സതീശനേ പരിഹസിച്ചു രംഗത്തെത്തിയിരിക്കുകയാണ് എം.എ.ബേബി. സതീശന്റെ അവതരണ മേന്മ കൊണ്ട് മൈക്കിൽ കൂടെ കുറെ വീടുകൾ നിർമിച്ചിട്ടുണ്ടെന്നും ആയിരുന്നു പരിഹാസം. പയ്യന്നൂരിൽ സിപിഎം ഓഫിസിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നെന്ന കെ.സി.വേണുഗോപാലിന്റെ ആരോപണത്തെപ്പറ്റി അറിയില്ലെന്നും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പു കാലത്ത് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതായി കേട്ടിട്ടുണ്ടെന്നും ബേബി പറഞ്ഞു.
ആരുമായും ഡീൽ ഇല്ലന്നും ഇഎംഎസിനെയും എകെജിയെയും തോൽപിക്കാൻ ജനസംഘവുമായി ചേർന്ന് ഡീൽ ഉണ്ടാക്കിയ കോൺഗ്രസ് ഇപ്പോൾ പിണറായിക്കെതിരെ ഡീൽ ആരോപണവുമായി വരികയാണ്. ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും കൂട്ടിച്ചേർത്തു.




