Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാനമന്ത്രിയുടെ സന്ദർശനം; കോട്ടയത്ത് ഏപ്രിൽ നാലിന് ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി 4-ാം തീയതി ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്ന സാഹചര്യത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തുന്ന മോദി ഹെലികോപ്റ്ററിൽ ചങ്ങനാശ്ശേരിയിലെ പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്ത് ഇറങ്ങും. തുടർന്ന് എം.സി റോഡിലൂടെ കാർ മാർഗം തിരുവല്ലയിലേക്ക് പോകും.

വൈകിട്ട് 3 മണിക്ക് തിരുവല്ല നഗരസഭ മൈതാനത്ത് നടക്കുന്ന എൻഡിഎയുടെ പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് എം.സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജും പരിസര പ്രദേശങ്ങളും ഉച്ചയ്ക്ക് 12 മണിയോടെ പൊലീസ് നിയന്ത്രണത്തിലാക്കും. യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer