പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ലക്ഷങ്ങളുടെ വൈദ്യുതി കേബിളുകൾ മോഷണം പോയി. നിർമാണം നടക്കുന്ന വീട്ടിൽ വൈദ്യുതീകരണത്തിനായി സ്ഥാപിച്ച കേബിളുകളാണ് മോഷ്ടിച്ചത്. കൊപ്പം കോലോത്ത് പറമ്പിൽ നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ട് ദിവസം മുൻപ് പൂർത്തിയായിരുന്നു. അടുത്ത ദിവസം ജോലിക്കായി വീണ്ടും തൊഴിലാളികൾ എത്തിയപ്പോഴാണ് കേബിളുകളിൽ പകുതിയോളം മുറിച്ച് കൊണ്ടുപോയതായി കണ്ടത്. വീട്ടുകാർ കൊപ്പം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.




