Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നു; മൂന്നുമാസത്തിനിടെ മരിച്ചത് 14പേർ, 72പേർക്ക് രോഗംബാധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നു, മൂന്ന് മാസത്തിനിടെ 14 മരണം, 72 പേർക്ക് രോഗബാധ. കടുത്ത വേനലിനെ തുടർന്ന് ജലാശയങ്ങൾ മലിനമാകുന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. തിരുവനന്തപുരം, മലപ്പുറം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിലാണ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.

അമീബിക് മസ്തിഷ്‌കജ്വരം എന്താണ്?

അമീബിക് മസ്തിഷ്‌കജ്വരം എന്നത് തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗമാണ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ തുടങ്ങിയ അമീബകൾ മൂക്കിലൂടെയോ കർണപടലത്തിലെ സുഷിരങ്ങളിലൂടെയോ ശരീരത്തിൽ കടന്ന് തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. സാധാരണയായി മലിനജലത്തിൽ മുങ്ങിക്കുളിക്കുന്നതിനിടയിലാണ് രോഗബാധ ഉണ്ടാകുന്നത്.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെങ്കിലും, ഇത് അതീവ അപകടകരമാണ്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗാണുബാധയ്ക്ക് ശേഷം 5 മുതൽ 10 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുന്നു.

പ്രധാന ലക്ഷണങ്ങൾ

  • ശക്തമായ തലവേദന
  • പനി, ഓക്കാനം, ഛർദ്ദി
  • കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്
  • വെളിച്ചത്തോട് അസഹിഷ്ണുത

കുട്ടികളിൽ ഭക്ഷണം കഴിക്കാൻ വിസമ്മതം, അസാധാരണ പെരുമാറ്റം, നിഷ്‌ക്രിയത എന്നിവയും കാണാം. രോഗം ഗുരുതരമാകുമ്പോൾ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.

പ്രതിരോധ മാർഗങ്ങൾ

  • കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നത് ഒഴിവാക്കുക
  • മലിനജലത്തിൽ മുഖവും വായും കഴുകരുത്
  • നീന്തുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക
  • സ്വിമ്മിംഗ് പൂളുകളും വാട്ടർ തീം പാർക്കുകളും ശരിയായി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക
  • കിണറുകൾ നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
  • നീന്തൽക്കുളങ്ങൾ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കി പുതിയ വെള്ളം നിറയ്ക്കുക

ജാഗ്രത പാലിച്ചാൽ ഈ അപകടകരമായ രോഗം വലിയ രീതിയിൽ തടയാനാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer