Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം 14 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും: എ.എ. റഹീം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയം നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഎം ജില്ല സെക്രട്ടറിയും എംപിയുമായ എ.എ. റഹീം. ബിജെപിക്ക് വോട്ട് ചെയ്താൽ കേരളത്തിന് എന്ത് ഗുണമാണുണ്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ അക്കൗണ്ടുകൾ “ഡബിൾ പൂട്ടിട്ട് പൂട്ടും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നടത്തിയ “തോറ്റാൽ രാഷ്ട്രീയ വനവാസം” എന്ന പ്രസ്താവന അപക്വമാണെന്നും അദ്ദേഹം വിമർശിച്ചു. “ഇന്ദിരാഗാന്ധി വനവാസത്തിന് പോയില്ലല്ലോ” എന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും ഭരണമാറ്റ വികാരം ഉണ്ടെന്ന് വരുത്തിക്കാണിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും എ.എ. റഹീം കൂട്ടിച്ചേർത്തു.

Advertisement
WhiteswanTV Footer