തിരുവനന്തപുരം: മദ്യലഹരിയിൽ മകളെ മർദ്ദിച്ച മരുമകനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭാര്യാപിതാവ് അറസ്റ്റിൽ.ചരിവുവിള സ്വദേശി ദാസ് ആണ് മരുമകൻ പത്തുകാണി കടയാറ വീട്ടിൽ മോജോയെ വെട്ടിയത്.
മദ്യലഹരിയിൽ മകളെ നിരന്തരം മർദ്ദിക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മാറ്റമില്ലാതിരുന്നതോടെയാണ് ദാസ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മോജോയെ ഭാര്യയും നാട്ടുകാരും ചേർന്ന് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട ദാസിനെ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വെച്ച് പോലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്കേറ്റ മോജോയ്ക്ക് മുമ്പ് കൊലക്കേസടക്കമുള്ള നിരവധി കേസുകൾ ഉണ്ടെന്നും, ദാസിനും വിവിധ കേസുകളിൽ പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.




