പാലക്കാട്: അട്ടപ്പാടിയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഷോളയൂർ വെച്ചപ്പതി സ്വദേശികളായ ചന്ദ്രശേഖരൻ–മിന്നൽ റാണി ദമ്പതികളുടെ മകൾ ദക്ഷിണയാണ് മരിച്ചത്.
പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച ആദ്യം ആനക്കട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നില ഗുരുതരമായതോടെ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ 5.30ഓടെ മരണം സംഭവിച്ചു. കുഞ്ഞിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.




