ബെംഗളുരു: ബെംഗളുരുവിൽ കോളേജ് വിദ്യാർത്ഥികൾ സഹപാഠിയെ തട്ടിക്കൊണ്ടുപോയി. പിന്നാലെ സഹപാഠിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തിയാണ് സഹപാഠിയെ തട്ടിക്കൊണ്ടു പോയത്. അടിച്ച്‌പൊളിച്ച് ജീവിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു നാലംഗ സംഘത്തിന്റെ ലക്ഷ്യം. ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം യുവാവിനെ കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അമ്പതിനായിരം രൂപ നൽകണമെന്നായിരുന്നു ആവശ്യം. ആദ്യം സുഹൃത്തുക്കൾ പതിനായിരം രൂപ ട്രാൻസ്ഫർ ചെയ്‌തെങ്കിലും സംശയം തോന്നിയതിന് പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു.മൊബൈൽ ലൊക്കേഷൻ വെച്ച് പ്രതികളെ പിടികൂടി. ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്.




