Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭാവങ്ങളുടെ സുൽത്താൻ: നവാസുദ്ദീൻ സിദ്ദിഖി കേരളത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തനായ ഒരഭിനേതാവ് നിങ്ങളുടെ തൊട്ടടുത്ത് വന്നിരുന്നാൽ പോലും ഒരുപക്ഷേ നിങ്ങൾ തിരിച്ചറിഞ്ഞെന്നു വരില്ല. ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ കഴിയുന്ന, താരപരിവേഷങ്ങളില്ലാത്ത ആ സാധാരണ രൂപമാണ് നവാസുദ്ദീൻ സിദ്ദിഖി എന്ന നടന്റെ ഏറ്റവും വലിയ കരുത്ത്. മൂന്ന് ദിവസം അദ്ദേഹം കേരളത്തിലുണ്ടായിട്ടും വളരെ കുറച്ചുപേർക്ക് മാത്രമാണ് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞത് എന്നത് ആ ലാളിത്യത്തിന് തെളിവാണ്. മാഞ്ചിയായി മലകളെ കീറിമുറിച്ചും, രാമൻ രാഘവനായി ക്രൂരതയുടെ മുഖംമൂടിയണിഞ്ഞും, സാദത്ത് ഹസൻ മാന്റോയായി ഉർദു സാഹിത്യത്തിലെ നോവുകൾ പകർന്നാടിയും നവാസുദ്ദീൻ തന്റെ മെലിഞ്ഞ ശരീരം സിനിമയിലെ അസാമാന്യമായ ഒരു ആയുധമാക്കി മാറ്റിയിരിക്കുന്നു.

​ഒരു കാലത്ത് “ഈ രൂപവുമായി ബോളിവുഡിൽ എന്ത് ചെയ്യാനാണ്, പോയി വേറെ വല്ല പണിയും നോക്കൂ” എന്ന് പറഞ്ഞ് കളിയാക്കിയവർക്ക് മുന്നിലൂടെയാണ് അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമയുടെ മുൻനിരയിലേക്ക് നടന്നു കയറിയത്. വർഷങ്ങളുടെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനുമൊടുവിൽ അദ്ദേഹം നേടിയെടുത്ത ഈ ഇടം അക്ഷരാർത്ഥത്തിൽ അസാമാന്യമാണ്.


​അടുത്തിടെ ഇരിങ്ങാലക്കുടയിലെ നടനകൈരളിയിൽ അദ്ദേഹം എത്തിയത് തികച്ചും വ്യക്തിപരമായ ഒരു ആവശ്യത്തിനായിരുന്നു. കൂടിയാട്ടം ഗുരുവും അധ്യാപകനുമായ വേണുജിയുടെ കീഴിൽ രണ്ടാഴ്ചത്തെ നവരസ സാധന പരിശീലനത്തിന് എത്തിയ മകൾ ഷൊറയെ കാണാനായിരുന്നു ആ സന്ദർശനം. വിവിധ നാടുകളിൽ നിന്നുള്ള കലാകാരന്മാർ നവരസങ്ങൾ അഭ്യസിക്കാൻ എത്തുന്ന ഇവിടെ, മകളുടെ പരിശീലന പുരോഗതി വിലയിരുത്താനും അവൾക്കൊപ്പം സമയം ചെലവഴിക്കാനുമാണ് തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അദ്ദേഹം കേരളത്തിലെത്തിയത്. അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ പഠിക്കുന്ന മകൾക്ക് ഒരു തണലായി നിൽക്കുമ്പോഴും വലിയൊരു താരമെന്ന ഭാവം ലവലേശമില്ലാതെയാണ് അദ്ദേഹം അവിടെ സമയം ചെലവഴിച്ചത്.

​കേരളത്തെയും മലയാള സിനിമയെയും സ്നേഹിക്കുന്ന നവാസുദ്ദീൻ ഉടൻ തന്നെ ഒരു മലയാള ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന ആവേശകരമായ വാർത്തയും പങ്കുവെച്ചു. തന്റെ കരിയറിലെ നാഴികക്കല്ലായ ‘ഗ്യാങ്സ് ഓഫ് വസേപ്പൂരി’ന്റെ ഛായാഗ്രാഹകനും അടുത്ത സുഹൃത്തുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും അത് സംഭവിക്കുക. രാജീവിന്റെ ഭാര്യ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ലയേഴ്സ് ഡൈസി’ലും നവാസുദ്ദീൻ പ്രധാന വേഷം ചെയ്തിരുന്നു. ഇതിന് പുറമെ, മലയാളത്തിലെ ശ്രദ്ധേയമായ ‘കിഷ്കിന്ധാകാണ്ഡം’ ഒരുക്കിയ ദിൻജിത്ത് അയ്യത്താന്റെ പുതിയ ഹിന്ദി ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ കരുത്തുറ്റ തിരക്കഥകളും സംവിധാന ശൈലിയും ഇഷ്ടപ്പെടുന്ന ഈ അതുല്യ നടനെ സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer