ന്യൂഡല്‍ഹി: നാളെ മുതല്‍ വെറും രണ്ടര മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്നും ഡെറാഡൂണിലെത്താം. ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ, നിലവില്‍ 6.5 മണിക്കൂറുള്ള യാത്രാസമയം 2.5 മണിക്കൂറായി കുറയും. ഡല്‍ഹി- ഹരിദ്വാര്‍ യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 2 മണിക്കൂറായും കുറയും.
ഹരിദ്വാറിലേക്കു പ്രത്യേക പാതയ്ക്കായി ചാര്‍ ധാം ഹൈവേ ശൃംഖലയുമായും എക്‌സ്പ്രസ് വേ ബന്ധിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരേപോലെ ഗുണം ചെയ്യും. 210 കിലോമീറ്ററാണ് എക്‌സ്പ്രസ് വേ. ഏകദേശം 12000 കോടി ചെലവിലാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്.
ഏകദേശം 12,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആറുവരി പാത അക്ഷര്‍ധാം ക്ഷേത്രത്തിനടുത്തു നിന്നു തുടങ്ങി, ഉത്തര്‍പ്രദേശിലെ ബാഗ്പത്, ബറൗട്ട്, ഷാംലി, സഹാറന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണു കടന്നു പോകുന്നത്.




