ഇടുക്കി: കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. ആനച്ചാൽ സമീപം ചെങ്കുളം പ്രദേശത്താണ് സംഭവം. മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നിയാണ് മരിച്ചത്. ആഴമുള്ള കിണറ്റിൽ ഇറങ്ങിയ ഉടൻ ബെന്നിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ഏറെ ശ്രമത്തിനൊടുവിൽ കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




