Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവനീത് റാണയുടെ വാദങ്ങൾ തള്ളി ന്യൂനപക്ഷ കമ്മീഷൻ; ഇരകളെല്ലാം മുസ്ലീം പെൺകുട്ടികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

​മുംബൈ: മഹാരാഷ്ട്രയെ നടുക്കിയ അമരാവതി പീഡനക്കേസിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ രംഗത്ത്. കേസിലെ പ്രതിയായ അയാൻ അഹമ്മദ് ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ടിരുന്നുവെന്ന മുൻ ബിജെപി എംപി നവനീത് റാണയുടെ പ്രസ്താവന പൂർണ്ണമായും തെറ്റാണെന്ന് കമ്മീഷൻ ചെയർമാൻ പ്യാരെ സിയ ഖാൻ വ്യക്തമാക്കി. ഇതുവരെ തിരിച്ചറിഞ്ഞ ഇരകളെല്ലാം മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

​നൂറ്റിഎൺപതോളം പെൺകുട്ടികളെ പ്രതി പ്രണയക്കെണിയിൽ വീഴ്ത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായാണ് വിവരം. തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് നവനീത് റാണ സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്യാരെ ഖാൻ കുറ്റപ്പെടുത്തി. നിലവിൽ തിരിച്ചറിഞ്ഞ അതിജീവിതമാരിൽ നാല് പേർ പരത്വാഡയിൽ നിന്നുള്ളവരും മൂന്ന് പേർ അമരാവതിയിൽ നിന്നുള്ളവരും ഒരാൾ നാഗ്പൂർ സ്വദേശിയുമാണ്.


​പ്രതിയായ അയാൻ അഹമ്മദും സുഹൃത്തായ ഉസൈർ ഖാനും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ കാരണമായത്. അയാൻ താൻ പകർത്തിയ ദൃശ്യങ്ങൾ ഉസൈറിന് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ പിണങ്ങിയതോടെ ഉസൈർ ഈ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പുറത്തുവിടുകയായിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer