Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ത്രീകളോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ സഞ്ചരിച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പ് കൊമ്മേരി സ്വദേശി മാത്തുക്കൽ വീട്ടിൽ നിഹാദ് (20) ആണ് പിടിയിലായത്.

ജനുവരി 30-ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിന് സമീപം മഹിമ അപ്പാർട്ട്മെന്റിനടുത്തുവെച്ചാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് മീഞ്ചന്ത ബൈപ്പാസിന് സമീപം കണ്ണഞ്ചേരി റോഡരികിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തി യുവതികളോട് അപമര്യാദയായി പെരുമാറുന്നതാണ് പ്രതിയുടെ രീതി. ഇയാളുടെ പേരിൽ ഇതുവരെ മറ്റ് പരാതികൾ ലഭിച്ചിട്ടില്ല. ഉപയോഗിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നു.

പന്നിയങ്കര പോലീസ് സ്റ്റേഷൻ എസ്‌ഐ ഗണേശൻ, എഎസ്‌ഐ ഷൈജു, എസ്‌സിപിഒ പി.കെ. ബിനീഷ്, സിപിഒമാരായ ദിനിൽ, പ്രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix