Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെടിക്കെട്ടുമായി പ്രിയാന്‍ഷ്; ജയം തുടര്‍ന്ന് ശ്രേയസും സംഘവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുല്ലന്‍പൂര്‍: ലഖ്നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ പഞ്ചാബ് കിംഗ്‌സിന് ജയം. 54 റണ്‍സിനായിരുന്നു ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. 255 എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് പൊരുതിയ ലഖ്‌നൗവിന് 20 ഓവറില്‍ 200 റണ്‍സ് നേടാന്‍ കഴിഞ്ഞുള്ളു. സീസണില്‍ അപരാജിത കുതിപ്പ് തുടരുന്ന പഞ്ചാബിന് അഞ്ചാം ജയം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ ലക്‌നൗ, എട്ടാം സ്ഥാനത്താണ്.

നായകന്‍ ഋഷഭ് പന്ത് 23 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 43 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അതേസമയം, 28 പന്തില്‍ രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 40 റണ്‍സായിരുന്നു മാര്‍ഷ് അടിച്ച് കൂട്ടിയത്. ആയുഷ് ബാധോനിയും ഐഡന്‍ മാര്‍ക്രമും മികച്ച പ്രകടനം ടീമിനായി പുറത്തെടുത്തു.

പഞ്ചാബ് ഓപണര്‍ പ്രഭ്‌സിമ്രാന്‍ സിംഗ് ഒരു റണ്‍ പോലും നേടാനാകാതെ ഡഗ്ഔട്ടിലേക്ക് മടങ്ങിയപ്പോള്‍ പ്രിയാന്‍ഷ് ആര്യ ടീമിനായി തകര്‍ത്തടിച്ചത്. ഒന്‍പത് സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം 37 പന്തില്‍ നിന്ന് 93 റണ്‍സാണ് നേടിയത്. ടീമിന്റെ ടോപ് സ്‌കോററായതും പ്രിയാന്‍ഷ് തന്നെ.

Recent News

Advertisement
WhiteswanTV Footer