Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു; പുതിയ ഓഫീസ് പള്ളിമുക്കിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ ആസ്തി മാനേജ്‌മെന്റ് കമ്പനിയായ ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ കൊച്ചിയിൽ പുതിയ ഓഫീസ് തുറന്നു. പള്ളിമുക്ക് ചർച്ച് ലാൻഡിങ് റോഡിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ (ഇന്ത്യ) പ്രസിഡന്റ് അവിനാശ് സത്വലേക്കർ നിർവഹിച്ചു. കേരളത്തിലെ നിക്ഷേപ മേഖലയിലുള്ള വലിയ സാധ്യതകൾ കണക്കിലെടുത്താണ് കൊച്ചിയിൽ ഓഫീസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ 37 മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലായി 1.18 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിക്ക് രാജ്യത്തെ വിപണിയിൽ ശക്തമായ സാന്നിധ്യമാണുള്ളത്. ഫ്രാങ്ക്‌ലിൻ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട്, മിഡ് ക്യാപ് ഫണ്ട്, ഫ്‌ളെക്‌സി ക്യാപ് ഫണ്ട് എന്നിവയ്ക്ക് 30 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. കൂടാതെ കമ്പനിയുടെ മറ്റ് 19 ഫണ്ടുകൾ 20 വർഷത്തിലേറെയായി വിപണിയിൽ സജീവമാണ്. പുതിയ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ നിക്ഷേപകർക്ക് കമ്പനിയുടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും നേരിട്ടും ലഭ്യമാകാൻ സൗകര്യമൊരുങ്ങും.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer