കോട്ടയം: കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ച് യുവതി പൊള്ളലേറ്റ് മരിച്ചു. ചികിത്സയിൽ കഴിയുകയായിരുന്ന ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ ആണ് (26) മരിച്ചത്.
കഴിഞ്ഞ 21-ാം തീയതി രാവിലെ 11.30ഓടെ വീട്ടിലെ അടുക്കളയിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അവരെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും.




