Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കനത്ത ചൂട് ഇന്നും തുടരും; തിങ്കളാഴ്ച മുതൽ മഴ ലഭിച്ചേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ ഇന്നും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ചില പ്രദേശങ്ങളിൽ ചെറിയ വേനൽമഴ ലഭിച്ചതോടെ ചൂടിൽ കുറച്ച് ആശ്വാസം ഉണ്ടായെങ്കിലും, പാലക്കാട്, പുനലൂർ എന്നിവിടങ്ങളിൽ ഉയർന്ന ചൂട് തുടരുകയാണ്. ഇരിടങ്ങളിലും 39.8 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. പുനലൂരിൽ സാധാരണയെക്കാൾ 5 ഡിഗ്രി കൂടുതലും പാലക്കാട് 3.5 ഡിഗ്രി കൂടുതലുമാണ്. കോട്ടയത്ത് 38.3 ഡിഗ്രി ചൂട് രേഖപ്പെടുത്തി, ഇത് സാധാരണയെക്കാൾ 4.4 ഡിഗ്രി കൂടുതലാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ചെറിയ കുറവ് മാത്രമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച പാലക്കാട് 40 ഡിഗ്രി, കൊല്ലം 39 ഡിഗ്രി, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി വരെ ചൂട് ഉയരുമെന്ന് പ്രവചിക്കുന്നു. കേരളത്തിൽ ചൂട് വർധിക്കാൻ കാരണമായിരുന്ന പ്രതിചക്രവാതച്ചുഴി ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് മുകളിലായതിനാൽ അതിന്റെ സ്വാധീനം സംസ്ഥാനത്ത് കുറവായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ ലഭിക്കുന്നതോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷ.

Recent News

Advertisement
WhiteswanTV Footer