തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ അൽമയാണ് മരണപ്പെട്ടത്. 33 വയസ്സായിരുന്നു. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷമായി. ആൽമയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു അടുത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തി കൊലപാതക വിവരം അറിയിച്ചു. സഹോദരനാണ് പൊലീസിനെ വിവരം അറിയിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.




