Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയ്ക്ക് സമീപം തീപിടിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഗ്രൗണ്ടിന് സമീപം തീപിടിത്തം. ഉടൻ തന്നെ നിയന്ത്രണത്തിലാക്കിയതിനാൽ വലിയ അപകടം ഒഴിവായി. ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പാർക്കിങ് ഏരിയയ്ക്ക് സമീപം ഉണ്ടായിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. സമീപത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും തീ അവിടേക്ക് പടരാതെ രക്ഷപ്പെട്ടു. പാർക്കിങ് കൗണ്ടറിലെ ജീവനക്കാരൻ പുക ഉയരുന്നത് ശ്രദ്ധിച്ച് റെയിൽവേ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്ത് വന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഏകദേശം 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണത്തിലാക്കി. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ മാലിന്യത്തിൽ ഉണ്ടായ തീപിടിത്തമാണോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്.

മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് റെയിൽവേ നേരത്തെ തിരുവനന്തപുരം നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നുവെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മാലിന്യ നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer