ചെന്നൈ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ സമർപ്പിച്ച രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയിയുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഹർജി.
സ്ഥാനാർത്ഥികളുടെ സമ്പൂർണ വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പെരമ്പൂരിലെ ഒരു വോട്ടർ ആണ് ഹർജി നൽകിയത്. ഹർജിയിൽ വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, പെരമ്പൂർ–തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട രേഖകളിൽ പൊരുത്തക്കേട് ഉണ്ടെന്ന മറ്റൊരു ഹർജിയിൽ വിജയിന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.






