Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ഭാര്യാപിതാവിനെ വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ഇടവ സ്വദേശിയായ മനോജ് കൃഷ്ണനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചു.

മണ്ണഞ്ചേരി പഞ്ചായത്തിലെ വരകാടി വെളിയിൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ബിജുവിന്റെ ആദ്യവിവാഹത്തിലെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച മനോജ് കൃഷ്ണനെതിരെ ബിജു എതിർപ്പ് പ്രകടിപ്പിച്ചതാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് കണ്ടെത്തി.

2024 ഒക്ടോബർ 7-ന് നടന്ന സംഭവത്തിൽ, ബിജുവും പ്രതിയും ട്രെയിനിൽ യാത്രയ്ക്കിടെ മാരാരിക്കുളത്ത് ഇറങ്ങി. തുടർന്ന് ഇരുവരും മദ്യപിച്ച് വീട്ടിലെത്തി. വീട്ടിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് മനോജ് കൃഷ്ണൻ ബിജുവിനെ ചവിട്ടിയും വടികൊണ്ട് മർദിച്ചുമാണ് ആക്രമിച്ചത്.

ബിജുവിന്റെ ഭാര്യ ലതയും മക്കളും വീട്ടിലെത്തുമ്പോൾ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. വിചാരണയിൽ 15 സാക്ഷികളെ പ്രോസിക്യൂഷൻ ഹാജരാക്കി. ഭാര്യയും മക്കളും നൽകിയ മൊഴികളും കേസിൽ നിർണായകമായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix