Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹിയിൽ കാർ ഇടിച്ച് ഫ്ലൈഓവറിൽ നിന്ന് വീണ് ഫുഡ് ഡെലിവറി ഏജന്റ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ ഡാബ്രി ഫ്ലൈഓവറിൽ കാർ ഇടിച്ച് താഴേക്ക് വീണ ഫുഡ് ഡെലിവറി ഏജന്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിൽ ജാർഖണ്ഡ് ഗോഡ്ഡ സ്വദേശി രാജ്കുമാർ ആണ് മരിച്ചത്.

രാജ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഫ്ലൈഓവറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രാവിലെ 7.35ഓടെ അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഫ്ലൈഓവറിൽ തകർന്ന നിലയിൽ സ്കൂട്ടറും കാറും കണ്ടെത്തി.

താഴെ ഗുരുതരമായി പരിക്കേറ്റ് കിടന്ന രാജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൽഹിയിലെ സ്വകാര്യ ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കണ്ടെത്തിയതായും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix