തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം മെയ് 2 ശനിയാഴ്ച വൈകീട്ട് 3.30 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി എം.ടി.ഹാളിൽവെച്ച് നടക്കും.
പ്രശസ്ത സാഹിത്യകാരൻ ഡോ:കെ.സച്ചിദാനന്ദൻ കവിതാ സമാഹാരത്തിന്റെ ആദ്യ പകർപ്പ് കവി ഷീജ വക്കത്തിന് കൈമാറി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പി. എൻ. ഗോപികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കവി ഡോ:സി.രാവുണ്ണി പുസ്തക പരിചയം നടത്തും. മന്ത്രി ബിന്ദുവിന്റെ അദ്ധ്യാപകനായ കെ. എൻ. രാമൻ മാസ്റ്റർക്ക് സമാദരണവും ചടങ്ങിൽ നൽകും.
കെ.വി.അബ്ദുൾ ഖാദർ,എം. എം. വർഗീസ്,മേരി തോമസ്,സാവിത്രി ലക്ഷ്മണൻ,വിജയരാജമല്ലിക,രേണു രാമനാഥ്, അഡ്വ.രാജേഷ് തമ്പാൻ,കലാനിലയം രാഘവൻ ആശാൻ,പി. വി. മിനി, കെ.വി. നഫീസ,അഡ്വ. കെ.ആർ.വിജയ,ഡോ.വി.ശോഭ തുടങ്ങി രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കും.
ഡോ. ആർ.ബിന്ദുവിൻ്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കവിതകളുടെ സമാഹാരമാണ് ‘അൻപും അലിവും അല്പം അനുരാഗവും’. പ്രസാധകരായ ഗ്രീൻ ബുക്സ് തൃശൂർ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ ഡോ: കെ സച്ചിദാനന്ദൻ ആശംസയും പ്രശസ്ത കവി ഡോ:സി രാവുണ്ണി അവതാരികയും നൽകിയിരിക്കുന്നു.




