മുംബൈ: ഐപിഎല്ലിലെ മോശം ഫോമിനെ തുടർന്ന് റിഷഭ് പന്തിന്റെ ഏകദിന ടീമിലെ സ്ഥാനം നഷ്ടമായേക്കും. ഇന്ത്യന്‍ ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരമാണ് നിലവിൽ നടക്കുന്നത്. നിലവിലെ ഫോം കണക്കിലെടുത്തു റിഷഭ് പന്തിനെ മറികടന്ന് മലയാളി താരം സഞ്ജു സാംസണും യുവതാരം ധ്രുവ് ജൂറെലും ഏകദിന ടീമിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐപിൽ സീസണിലെ മോശം പ്രകടനമാണ് പന്തിന് തിരിച്ചടിയായത്. അതേസമയം, ചെന്നൈ ടീമിലെത്തിയ സഞ്ജു മികച്ച ഫോമിലാണ്. എട്ട് മത്സരങ്ങളിൽ നിന്ന് സഞ്ജു നേടിയത് 304 റൺസാണ്. ഇതോടെ ടീമിലെ സ്ഥാനം ഉറപ്പിക്കുകയാണ് സഞ്ജു. കഴിഞ്ഞ t20 പരമ്പരയിലെ ഫോം സഞ്ജു തുടരുമെന്നാണ് സെലെക്ടർമാരുടെ വിശ്വാസം. കെ എൽ രാഹുൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി തുടരുമ്പോൾ, ബാക്കപ്പ് കീപ്പറായി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്.


