അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ തകര്‍പ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. നാല് വിക്കറ്റിന്റെ ജയമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടൈറ്റന്‍സ് നേടിയത്. ആര്‍സിബി മുന്നോട്ടുവെച്ച 156 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ 25 പന്തുകള്‍ ബാക്കിനില്‍ക്കെ ജി ടി മറികടന്നു.
ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 18 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുകളും അടക്കം 43 റണ്‍സ് നേടി. ജോസ് ബട്ട്‌ലര്‍ 19 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 39 റണ്‍സ് നേടി. രാഹുല്‍ തെവാറ്റിയ 27 റണ്‍സും നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 19 .2 ഓവറില്‍ 155 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു.24 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുകളും അടക്കം 40 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറര്‍.




