Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹജ്ജ്;മിനായിൽ വിപുലമായ ഒരുക്കങ്ങളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിനാ:ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി മിനായിൽ തീർഥാടകർക്കായി ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ സജ്ജമാക്കി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഉറപ്പാക്കുന്നതിനായി 3.5 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 45,000 ആധുനിക കൂടാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

യാത്ര സുഗമമാക്കുന്നതിനായി 74 എസ്കലേറ്ററുകളും 340 പുതിയ ഗോവണികളും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചതിനൊപ്പം, കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കൂടാരങ്ങളിൽ എയർ കണ്ടീഷണറുകളും പരിസരങ്ങളിൽ 6000 മിസ്റ്റ് സ്പ്രേ തൂണുകളും ഒരുക്കി. ശുദ്ധജല വിതരണത്തിനായി മണിക്കൂറിൽ 1500 ഘനമീറ്റർ ശേഷിയുള്ള അഞ്ച് വാട്ടർ പ്ലാന്റുകളും 25,000 ടാപ്പുകളും സജ്ജമാണ്.

ശുചിത്വ പരിപാലനത്തിനായി 3400 ശൗചാലയ ബ്ലോക്കുകളും 212 മൊബൈൽ യൂണിറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. 2500 ശുചീകരണ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണികൾക്കായി 3000 സാങ്കേതിക വിദഗ്ധരെയും 195 ഫീൽഡ് സെന്ററുകളിലായി മുഴുവൻ സമയവും ലഭ്യമാക്കിയിട്ടുണ്ട്. പരിസരങ്ങളിൽ 74,000 ലൈറ്റുകൾ സ്ഥാപിച്ച് രാത്രികാല സഞ്ചാരവും സുരക്ഷിതമാക്കിയിരിക്കുകയാണ് അധികൃതർ.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer