ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും കോടിക്കിലുക്കം. രാജസ്ഥാന്‍ റോയല്‍സിനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാര്‍ ഒപ്പിട്ടെന്ന് സ്റ്റീല്‍ വ്യവസായി ലക്ഷ്മി.എന്‍.മിത്തല്‍. 165 കോടി ഡോളറിനാണ് (ഏകദേശം 15,600 രൂപ) ഏറ്റെടുക്കല്‍. നിലവിലെ ഉടമസ്ഥരായ മനോജ് ബാദലെയില്‍ നിന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുത്തത്.
ഇതോടെ രാജസ്ഥാന്‍ റോയല്‍സില്‍ മിത്തല്‍ കുടുംബത്തിന് 75 ശതമാനം ഓഹരിയും അദാര്‍ പുനാവാലയ്ക്ക് 18 ശതമാനം ഓഹരിയുമാകും ഉണ്ടാവുക. ബാക്കി മനേജ് ബാദലെയ്ക്കും മറ്റ് നിക്ഷേപകര്‍ക്കുമായി മാറ്റിവെക്കും. ടീമിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ലക്ഷ്മി മിത്തല്‍, ആദിത്യ മിത്തല്‍, വാനിഷ മിത്തല്‍ ഭാട്ടിയ, അദാര്‍ പൂനാവാല, മനോജ് ഭാട്ടിയ എന്നിവരെ ഉള്‍പ്പെടുത്തും.




