കണ്ണൂർ: നിയോജക മണ്ഡലത്തിൽ സിപിഎം ആധിപത്യം തുടർന്നു. എം. വിജിൻ 18,433 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവാണ് ഇത്തവണ ഉണ്ടായത്.
2021ൽ 44,393 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്ന വിജിൻ, ഇത്തവണ 81,428 വോട്ടുകളോടെ വിജയിച്ചെങ്കിലും ലീഡ് കുറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് അഡ്വ. രാജീവൻ കപ്പച്ചേരി 62,995 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർഥിയായ സനിൽ എ.വി 13,110 വോട്ടുകൾ നേടി.
ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്ല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കല്ല്യാശ്ശേരി നിയമസഭ മണ്ഡലം.




