കൊല്ലം: ചാത്തന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ബി ഗോപകുമാര്‍ 4002 വോട്ടിന് വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബി.ബി. ഗോപകുമാര്‍ ആണ് ചാത്തന്നൂരില്‍ നിന്ന് വിജയക്കൊടി പാറിച്ചത്.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പ്രധാന വാര്‍ത്തകളിലൊന്ന് ബിജെപിയുടെ ഈ ചരിത്ര മുന്നേറ്റമാണ്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചാത്തന്നൂരില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍, എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചു.




