Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രോഹിത് ഈസ് ബാക്ക്; ലക്നൗവിനെ തകർത്ത് മുംബൈ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: പരിക്കിനെത്തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഉജ്ജ്വല വിജയം. രോഹിത് ശര്‍മ്മ 44 പന്തില്‍ 84 റണ്‍സ് നേടി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 229 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റിന് മുംബൈ മറികടന്നു. ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും റിക്കൽട്ടനും ചേർന്ന് വെറും 10.5 ഓവറിൽ 143 റൺസ് അടിച്ചുകൂട്ടി.

ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് വേണ്ടി നിക്കോളാസ് പൂരൻ സീസണിലെ തന്റെ ആദ്യ അർധസെഞ്ചുറി തികച്ചു. വെറും 21 പന്തിൽ നിന്ന് 63 റൺസാണ് പൂരൻ അടിച്ചെടുത്തത്. ഓപ്പണറായി ഇറങ്ങിയ മിച്ചൽ മാർഷ് മികച്ച തുടക്കമാണ് ലക്‌നൗവിന് നൽകിയത്. 24 പന്തിൽ 44 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. തന്നെ കന്നി മത്സരത്തിന് ഇറങ്ങിയ ജോഷ് ഇംഗ്ലിസ് അരങ്ങേറ്റ മത്സരത്തിൽ പരാജയപ്പെട്ടു. ഈ പരാജയത്തോടെ ലക്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

രോഹിത് തിരിച്ചെത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പരിക്ക് മാറിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ടീമിനെ വിജയത്തിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റും രോഹിതിന് ആരാധകർ നൽകി. ജയത്തോടെ പ്ലേയോഫ്‌ സാധ്യതകൾ പൂർണമായും മങ്ങിയിട്ടില്ല. മുംബൈയ്ക്ക് ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. 14 പോയിന്റിലെത്താൻ നാല് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ ആവശ്യമാണ്.

Recent News

Advertisement
WhiteswanTV Footer