കഞ്ഞിവെള്ളമെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും ഏറെ നല്ലതാണ് കഞ്ഞിവെള്ളം. ചര്‍മത്തിലെ കരിവാളിപ്പ് അഥവാ ടാന്‍ ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മ്മത്തിന്റെ തിളക്കവും മൃതുത്വവും കൂട്ടും.
മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും.
ചര്‍മ്മത്തിന് മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. എന്നിട്ട് ഇത് തലയില്‍ തേച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളഞ്ഞാല്‍ മതി.






