കണ്ണൂർ: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ കണ്ണൂർ പയ്യാവൂരിൽ നടക്കും. ഇന്ത്യൻ വോളിബോൾ താരം മനു ജോസഫിന്റെ സഹോദരനാണ്.




