Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുടുംബകലഹം രൂക്ഷമായി; ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന് ഭർത്താവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: കുടുംബകലഹത്തെ തുടർന്ന് യുവതി ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ടിലാണ് സംഭവം. സരീക്ഷ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണിദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറ് വർഷം മുമ്പാണ് ട്രക്ക് ഡ്രൈവറായ മണിദീപും സരീക്ഷയും വിവാഹിതരായത്. ഇവർക്ക് നാല് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ സ്ഥിരമായി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ മണിദീപ് ഭാര്യയെ സംശയിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ബുധനാഴ്ച ഇരുവരെയും കൗൺസിലിംഗിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ മണിദീപിനൊപ്പം പോകാൻ സരീക്ഷ തയ്യാറായില്ല. വ്യാഴാഴ്ച ഇതുസംബന്ധിച്ച രേഖകൾ നൽകാമെന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയ സരീക്ഷ ജగ్గയ്യപേട്ടയിലേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം.

മണിദീപ് സരീക്ഷയെ തടഞ്ഞ് ഓട്ടോയിൽ നിന്ന് വലിച്ചിറക്കാൻ ശ്രമിച്ചു. പിന്നാലെ കൈവശമുണ്ടായിരുന്ന കത്തി പുറത്തെടുത്തതോടെ സരീക്ഷ സമീപത്തെ ചായക്കടയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെയെത്തിയ മണിദീപ് യുവതിയുടെ നെഞ്ചിലും തോളിലും കുത്തുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗുരുതരമായി പരിക്കേറ്റ സരീക്ഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Recent News

Advertisement
WhiteswanTV Footer