മുംബൈ: തണ്ണിമത്തന്‍ കഴിച്ചതു മൂലം ഉണ്ടായ ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച മരണങ്ങളില്‍ വീണ്ടും വഴിത്തിരിവ്. ഭക്ഷ്യവിഷബാധയല്ല, മറിച്ച് എലിവിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് എലിവിഷ സാന്നിധ്യം തിരിച്ചറിഞ്ഞത്.
നാലുപേരും മരിച്ചത് മാരകമായ ഒരു എലിവിഷം അകത്ത് ചെന്നത് മൂലമാണെന്ന് കണ്ടെത്തി. മരിച്ചവരുടെ ശരീരത്തിലും അവര്‍ കഴിച്ച പഴങ്ങളുടെ സാമ്പിളുകളിലും എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷവസ്തുവിന്റെ അംശം അധികൃതര്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളില്‍ പച്ച നിറം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഭക്ഷ്യവിഷബാധ മൂലമാകാമെന്ന നിഗമനങ്ങളും വന്നു.
അതേസമയം, ഈ രാസവസ്തു തണ്ണിമത്തനില്‍ അറിയാതെ കലര്‍ന്നതാണോ അതോ മനഃപൂര്‍വ്വം കലര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ഇത് മറ്റാരെങ്കിലും തണ്ണിമത്തനില്‍ ചേര്‍ത്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്.






