ആന്തരികാവയവങ്ങള്‍ പച്ചനിറത്തില്‍, കാരണം എലിവിഷം; തണ്ണിമത്തന്‍ കഴിച്ച് 4 പേര്‍ മരിച്ച കേസില്‍ വഴിത്തിരിവ്
മുംബൈ: തണ്ണിമത്തന്‍ കഴിച്ചതു മൂലം ഉണ്ടായ ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച മരണങ്ങളില്‍ വീണ്ടും വഴിത്തിരിവ്. ഭക്ഷ്യവിഷബാധയല്ല, മറിച്ച് എലിവിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ നാല് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വന്നപ്പോഴാണ് എലിവിഷ സാന്നിധ്യം തിരിച്ചറിഞ്ഞത്. നാലുപേരും മരിച്ചത് മാരകമായ ഒരു എലിവിഷം അകത്ത് ചെന്നത് മൂലമാണെന്ന് കണ്ടെത്തി. മരിച്ചവരുടെ ശരീരത്തിലും അവര്‍ കഴിച്ച പഴങ്ങളുടെ സാമ്പിളുകളിലും എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷവസ്തുവിന്റെ അംശം അധികൃതര്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ […]
Read more

