എറണാകുളം: ഐഎസ്എലിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹോം മത്സരത്തിനിറങ്ങുന്നു. ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത മുഹമ്മദന്‍ എഫ്‌സിക്കെതിരെയാണ് മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തുകയാണ്. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടുമത്സരം ജയിച്ചാണ് വരവ്. അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ മൂന്നും ജയിക്കാനായി. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ത്തോല്‍വികളില്‍ മനംമടുത്ത മഞ്ഞപ്പട കൊച്ചിയിലെ ഗാലറി ഉപേക്ഷിച്ചിരുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ക്കുപിന്നാലെ സീസണില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. ഇതോടെ വലിയ പ്രതിസന്ധിയിലായ ടീമിനെ കരകയറ്റാന്‍ ആഷ്‌ലി വുഡെന്ന ഇംഗ്ലീഷ് പരിശീലകനെ എത്തിച്ചു. ആഷ്‌ലി വുഡ് വന്നതിന് ശേഷം കളിച്ച മത്സരങ്ങളിൽ ജയിച്ചു.






