Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kbfc

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്തോ സ്ഥാപനത്തിന്റെ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ യാതൊരു നടപടികളിലും പങ്കാളികളായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തീരുമാനിച്ചതോടെയാണ് പുതിയ നിക്ഷേപകരെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. കഴിഞ്ഞ സീസണിൽ മാത്രം ക്ലബിന് ഏകദേശം 30 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. […]
Read more

അവസാന മത്സരത്തിൽ ഗോവയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: സീസണിലെ അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. തുടർതോൽവികളുടെ ചാരത്തിൽനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ മഞ്ഞപ്പടയുടെ മുന്നിൽ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഗോവയും തോൽവി ഏറ്റുവാങ്ങി. ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ കെവിൻ യൂക്കിന്റെ അതിമനോഹര ഗോളോടെ സ്റ്റേഡിയം ഉണർന്നു. പിന്നാലെ 61ാം മിനിറ്റിൽ ഗോവയുടെ മറുപടി ഗോളുമെത്തി.കോഴിക്കോട്ടുകാരനായ മലയാളിതാരം മുഹമ്മദ് നെമിലാണ് ഗോവയുടെ ഗോളടിച്ചത്. […]
Read more

കലൂരിൽ ഹാട്രിക് ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഹാട്രിക് ജയം ലക്ഷ്യമിട്ട് ഹോം ഗ്രൗണ്ടിൽ തിളങ്ങാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുഹമ്മദന്‍ എഫ്‌സിക്കെതിരെ. ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത ടീമാണ് മുഹമ്മദന്‍ എഫ്‌സി. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആകെയുള്ള ലക്ഷ്യം. അവസാന രണ്ടുമത്സരങ്ങളില്‍ ജംഷേദ്പുര്‍ എഫ്‌സിയെയും ഒഡിഷ എഫ്‌സിയെയുമാണ് തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഡേവിഡ് […]
Read more

ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹോം ഗ്രൗണ്ടില്‍; ലക്ഷ്യം സ്ഥാനക്കയറ്റം

എറണാകുളം: ഐഎസ്എലിൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹോം മത്സരത്തിനിറങ്ങുന്നു. ഇതുവരെ ഒരു മത്സവും ജയിച്ചിട്ടില്ലാത്ത മുഹമ്മദന്‍ എഫ്‌സിക്കെതിരെയാണ് മത്സരം. കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നെല്ലാം കരകയറിയെത്തുകയാണ്. നിലവില്‍ 11 കളിയില്‍നിന്ന് മൂന്നുജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടുമത്സരം ജയിച്ചാണ് വരവ്. അവസാനം കളിച്ച അഞ്ചുമത്സരങ്ങളില്‍ മൂന്നും ജയിക്കാനായി. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ത്തോല്‍വികളില്‍ മനംമടുത്ത മഞ്ഞപ്പട കൊച്ചിയിലെ ഗാലറി ഉപേക്ഷിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കിരീട പ്രതീക്ഷയില്ലാത്തതിനാല്‍ ഇനി സ്ഥാനക്കയറ്റമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. […]
Read more

ഇത് തിരിച്ചുവരവിന്റെ സമയം; വിജയവഴിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്

എറണാകുളം: ഐസ്എല്ലിൽ കൊച്ചിയിലെ ജവഹാര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടുഗോളിന് ഒഡീഷയെ പൂട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. ഇതോടെ തുടർച്ചയായ മൂന്നാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇഞ്ചറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഒഡീഷ അധികം വൈകാതെ തന്നെ തിരിച്ചടിച്ചു. ആദ്യപകുതിയിൽ 1-1 ന് മത്സരം അവസാനിച്ചു. രണ്ടാം പകുതിയിൽ ഒഡീഷ ബ്ലാസ്റ്റേഴ്‌സ് […]
Read more

മൂന്നാം ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ

എറണാകുളം: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സി പോരാട്ടം. ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആറ് മത്സരങ്ങളിൽ തോറ്റ്, ഒടുവില്‍ ഉയര്‍ത്തെഴുന്നേല്‍റ്റ ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ മത്സരം കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഒഡിഷയാകട്ടെ ഏഴുമത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. മൂന്നുമത്സരങ്ങള്‍ തോറ്റു. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും, ഒഡിഷയുടെ മോശം ഫോമും ഇന്ന് രക്ഷയാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ മോശം പ്രകടനം കാരണം ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീം മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് […]
Read more

മഞ്ഞപ്പടയ്ക്കെതിരെ സി കെ വിനീത്; ബഹിഷ്ക്കരണമല്ല ശരിയായ പ്രതിഷേധം

മഞ്ഞപ്പടയ്‌ക്കെതിരെ പ്രതികരവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത്. സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട ടീമിന്റെ ഹോം മത്സരങ്ങൾ ബഹിഷ്കരിച്ചിരുന്നു. ഇതിനെതിരെയാണ് സി കെ വിനീതിന്റെ പ്രതികരണം. ക്ലബിന്റെ ഇന്നത്തെ അവസ്ഥയിൽ മാനേജ്‌മെന്റിന് റോളുണ്ടോ ഇല്ലയോ എന്ന കാര്യം വേറെയാണെന്നും തോൽക്കുമ്പോഴും ജയിക്കുമ്പോഴും ടീമിനൊപ്പം നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകരെന്നും വിനീത് പറഞ്ഞു. കളി ബഹിഷ്‌കരിക്കുന്നത് ശരിയായ രീതിയല്ല. മോശം സീസണുകളും മോശം ഫലങ്ങളും എല്ലാം ക്ലബ്ബിന്റെ […]
Read more

കലൂരിൽ നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിട്ടു. വിഷു നാളിൽ വിഷുകൈനീട്ടം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ. നോർത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്. മത്സരം തീരാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കെ ഒരു ഗോളിന് ലീഡിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് അവസാനം വഴങ്ങിയ ഗോളിൽ 1-1 സമനിലയിൽ മത്സരം അവസാനിപ്പിച്ചു. 41-ാം മിനിറ്റിൽ ആൻഡ്രി റോഡ്രിഗസിന്റെ സെൽഫ് ഗോളിലായിരുന്നു കൊമ്പന്മാർ മുന്നിലെത്തിയത്. എന്നാൽ 88-ാം മിനിറ്റിൽ ലാൽറിൻസുവാലയിലൂടെ നോർത്ത് ഈസ്റ്റ് ഗോൾ മടക്കി. […]
Read more

മക്കളെ മടങ്ങി വരൂ; ആരാധകരോട് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് കോച്ച്

എറണാകുളം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. സീസണുകളിലെ ടീമിന്റെ മോശം പ്രകടനങ്ങൾ കാരണം ആരാധകർ വലിയ നിരാശയിലായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷമായി കപ്പ് മോഹവുമായി കാത്തിരുന്ന ആരാധകർക്ക് കാത്തിരിപ്പ് മാത്രമാണ് മിച്ചമായത്. ടീമിലെ പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്കും ആരാധകർക്ക് വലിയ തിരിച്ചടിയായി. അതിനിടയിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീമിന്റെ മോശം പ്രകടനം കാരണം പുറത്താക്കുകയൂം ചെയ്തിരുന്നു. ടീം മാനേജ്‌മെന്റുമായി ബ്രേക്ക് അപ്പായിയിരുന്നു മഞ്ഞപ്പട. ഇന്ന് കൊച്ചിയില്‍ ഹോം മത്സരം കളിക്കാൻ […]
Read more

ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് സ്വന്തം തട്ടകത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ കഴിഞ്ഞ മത്സരത്തിലെ വിജയവുമായി അടുത്ത മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് എതിരാളികൾ നോ​ർ​ത്ത് ഈ​സ്റ്റ് യുണൈറ്റഡ് എ​ഫ്സി​യാ​ണ്. കളിച്ച ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. എന്നാൽ, ബെംഗളൂരു എ​ഫ്സിയുടെ തട്ടകത്തിൽ പോയി അവരെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊമ്പന്മാർ ഇന്നിറങ്ങുക. നിലവിൽ നാല് പോ​യ​ൻ​റു​മാ​യി പോയിന്റ് പട്ടികയിൽ 13-ാം സ്ഥാ​ന​ത്താ​ണ് കേരള ബ്ലാ​സ്റ്റേ​ഴ്സ്. ടീമിലെ പല താരങ്ങളും ടീം വിട്ടുപോയതതോടെ ദുർബലവസ്ഥയിലായിരുന്നു ടീം. അതിനിടയാണ് കോച്ചിൻറെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix