ന്യൂഡൽഹി: കേരളത്തിലെ പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പിണറായി വിജയൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ “പിന്നെ കാണാം” എന്ന് പറഞ്ഞ് അദ്ദേഹം പ്രതികരണം ഒഴിവാക്കി. പിന്നീട് ആവർത്തിച്ച് ചോദിച്ച ചോദ്യങ്ങൾക്കും പിണറായി മറുപടി നൽകിയില്ല.
അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം ആരെ ഏൽപ്പിക്കണമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. തമിഴ്നാട്ടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവർണറുടെ നിലപാടാണെന്നും, വിജയിക്ക് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പോളിറ്റ് ബ്യൂറോ യോഗത്തിന്റെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനമാണെന്നും എം എ ബേബി വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഉടൻ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.






