Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുംബൈയെ അണ്‍ഫോളോ ചെയ്തു, പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് ഹര്‍ദിക്; അടുത്ത നീക്കം എന്തെന്ന് ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഐപിഎല്ലിലെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ടീമിൽ പൊട്ടിത്തെറിയെന്ന് സൂചനകൾ. കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ തോറ്റതോടെയാണ് ടീം പുറത്തായത്. പിന്നാലെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ ഭാവി സംബന്ധിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്.

ആർസിബിക്കെതിരായ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. പരിക്ക് മൂലം കഴിഞ്ഞ കുറച്ചുമത്സരങ്ങളിൽ ഹാർദിക് ഇലവനിൽ ഇടംപിടിച്ചിരുന്നില്ല. അതേസമയം മത്സരശേഷം ഇൻസ്റ്റഗ്രാമിൽ മുംബൈ ഇന്ത്യൻസിനെ താരം അൺഫോളോ ചെയ്തതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. മുംബൈ ഇന്ത്യൻസ് വിടുകയാണെന്ന തരത്തിൽ വരെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകളുയർന്നു. ഹാർദിക്കിന്റെ ഫോളോയിങ് ലിസ്റ്റ് പരിശോധിച്ച ആരാധകർ മുംബൈ ഇന്ത്യൻസ് അക്കൂട്ടത്തിലില്ലെന്ന് കണ്ടെത്തി. ചില പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെന്നും ആരാധകർ പറയുന്നു. എന്നാൽ മുംബൈയോ താരമോ ഇക്കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല.

Recent News

Advertisement
WhiteswanTV Footer