കോഴിക്കോട്: ബസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീം (54) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. പെരുമണ്ണ–സിറ്റി റൂട്ടിൽ സർവീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് ഇയാൾ.
ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ 17കാരനോട് നിരന്തരം ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.15ഓടെ വയലിൻ ക്ലാസ് കഴിഞ്ഞ് മാങ്കാവിൽ നിന്ന് പെരുമണ്ണയിലെ വീട്ടിലേക്ക് ബസിൽ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ മേഖലകളിലൂടെ ബസ് സഞ്ചരിക്കുമ്പോൾ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന 17കാരനോട് കണ്ടക്ടർ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് ബാലന്റെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.






