Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തില്‍ വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർ ടൗണിന് സമീപമുള്ള മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു വീണു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മുന്നോട്ട് ഉരുണ്ടാണ് കുളത്തിലേക്ക് പതിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

അപകടസമയത്ത് കുളത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കുളിക്കുകയായിരുന്നു. എന്നാൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബഹളം വെച്ചതോടെ ആളുകൾ ഉടൻ ഓടിമാറി. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടായില്ല.

കുളത്തിന് മുകളിലുള്ള കുത്തനെയുള്ള റോഡരികിൽ ചരക്ക് ഇറക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഉരുണ്ടുപോകാതിരിക്കാൻ ടയറിന് മുന്നിൽ കട്ട വെച്ചിരുന്നെങ്കിലും പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ട് നീങ്ങി കുളത്തിലേക്ക് പതിക്കുകയായിരുന്നു.

Recent News

Advertisement
WhiteswanTV Footer